കര്‍ണാടകയിൽ ബിജെപിയില്‍ ചേര്‍ന്ന റിബല്‍ എംഎല്‍എയുടെ ആസ്തിയിൽ വൻ വർധന: 18മാസം കൊണ്ട് വര്‍ധിച്ചത് 185.7 കോടി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 17, 2019

ബം​ഗ​ളൂ​രു: ഹൊ​സ​കോ​ട്ട​യി​ലെ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട എംഎ​ല്‍എ​യും ഇ​തേ മ​ണ്ഡ​ല​ത്തി​ല്‍ ബിജെപി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ എംടിബി നാ​ഗ​രാ​ജി​ന്റെ ആ​സ്തി​യി​ല്‍ കോ​ടി​ക​ളു​ടെ വ​ര്‍​ധ​ന.

2018 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ സ​ത്യ​വാ​ങ് മൂ​ലത്തില്‍ ആ​സ്തി 1015.8 കോ​ടി​യാ​യി​രു​ന്നെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ് മൂ​ല​ത്തി​ല്‍ 1201.5 കോ​ടി​യു​ടെ ആ​സ്തി​യാ​ണ് കാ​ണി​ച്ച​ത്.

ക​ഴി​ഞ്ഞ 18 മാ​സ​ത്തി​നി​ടെ 185.7 കോ​ടി​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​മ​ത നീ​ക്കം ന​ട​ത്തി കോണ്‍​ഗ്ര​സ് എംഎ​ല്‍​എ സ്ഥാ​നം രാ​ജി​വെ​ക്കു​ക​യും പി​ന്നീ​ട് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത എം.​ടി.​ബി. നാ​ഗ​രാ​ജ്​ മ​റ്റ്​ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട എംഎ​ല്‍എ​മാ​ര്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബിജെപി​യി​ല്‍ ചേ​ര്‍​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ത്തു​ള്ള രാ​ഷ്​​​ട്രീ​യ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് എംടിബി നാ​ഗ​രാ​ജ്.

ഈ ​വ​ര്‍​ഷം ആ​ഗ​സ്​​റ്റ് ര​ണ്ടി​നും ഏ​ഴി​നും ഇ​ട​യി​ല്‍ പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി 48.76 കോ​ടി​യു​ടെ പ​ണ​മാ​ണ് എംടിബി നാ​ഗ​രാ​ജിന്റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി എ​ത്തി​യ​ത്. ജൂ​ലൈ​യി​ല്‍ 1.16 കോ​ടി​യും അ​ക്കൗ​ണ്ടി​ലെ​ത്തി. വി​മ​ത നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​ര്‍ താ​ഴെ വീ​ണ മാ​സ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും തു​ക എംടിബി നാ​ഗ​രാ​ജി​െന്‍റ അ​ക്കൗ​ണ്ടി​ല്‍ വ​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

നാ​ഗ​രാ​ജിന്റെയും അ​ദ്ദേ​ഹ​ത്തി​െന്‍റ ഭാ​ര്യ ശാ​ന്ത​കു​മാ​രി​യു​ടെ​യും പേ​രി​ലാ​യാ​ണ് പ​ണ​മാ​യും സ്ഥാ​വ​ര-​ജം​ഗ​മ സ്വ​ത്തു​ക​ളാ​യും ആ​കെ 1201.5 കോ​ടി​യു​ടെ ആ​സ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ഖ്യ​സ​ര്‍​ക്കാ​ര്‍ വീ​ണ​തി​നു പി​ന്നാ​ലെ 11 കോ​ടി​യു​ടെ റോ​ള്‍​സ് റോ​യ്സ് ഫാ​ന്‍​റം-​എ​ട്ട് കാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​തും വാ​ര്‍​ത്ത​യാ​യി​രു​ന്നു.

×