കര്‍ണാടകയില്‍ ബി.ജെ.പിക്ക് എട്ട് സീറ്റില്‍ ജയം, ഭരണം ഉറപ്പിച്ചു

New Update

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്ക് എട്ട് സീറ്റുകളില്‍ ജയം. നാലിടത്ത് വ്യക്തമായ ലീഡ്. സര്‍ക്കാരിന് ആശ്വാസം. കോണ്‍ഗ്രസ് രണ്ടിടത്ത് ലീഡ് നിലനിര്‍ത്തുമ്പോള്‍ ജെ.ഡി.എസ് ഒരിടത്തും മുന്നിലില്ല.

Advertisment

publive-image

ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. 1,700 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബി.ജെ.പി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്. കഴിഞ്ഞതവണ വിജയിച്ച 9 സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നിലാണ്.

യെല്ലാപുര, കൃഷ്ണരാജപേട്ട്, ഹുന്‍സൂര്‍, കഗ് വാഡ് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചു. യെല്ലാപുരയും കഗ് വാഡും കോണ്‍ഗ്രസിന്റെയും ഹുന്‍സൂര്‍, കൃഷ്ണരാജപേട്ട് ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. അതേസമയം ചിക്കബെല്ലാപുര സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. നിലവിലെ കര്‍ണാടക നിയമസഭ അംഗബലം 207 ആണ്. ഉപതെരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. കേവലഭൂരിപക്ഷത്തിന് 112 സീറ്റു വേണം.

karnataka politics
Advertisment