കർണാടക ഉപ തിരഞ്ഞെടുപ്പ് ഫലം ; ബിജെപി 9 സീറ്റിൽ മുന്നിൽ , ഹുൻസൂരിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, December 9, 2019

ബെംഗളൂരു : കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപി 9 സീറ്റുകളിൽ മുന്നില്‍. കഗ്‍ വാഡ്, കൃഷ്ണരാജപുരം, മഹാലക്ഷ്മി ലേഔട്ട്, ഗോഖക്, ഹിരെക്കേരൂർ, അത്താണി, യെല്ലാപൂര, ചിക്കബെല്ലാപുര, യശ്വന്തപുര എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു.

പോസ്റ്റൽ ബാലറ്റുകൾ എണ്ണിതീർന്നപ്പോൾ എട്ട് ഇടങ്ങളിൽ ബിജെപിയായിരുന്നു മുന്നിൽ‌. കോൺഗ്രസ് 3 സീറ്റുകളിൽ മുന്നിലാണ്. ശിവാജി നഗറിലും വിജയനഗരയിലും ഹുൻസൂറിലും. ജെഡിഎസിന്റെ സിറ്റിങ് സീറ്റാണ് ഹുൻസൂർ. ജെഡിഎസും രണ്ടിടങ്ങളിൽ മുന്നിലുണ്ട്.

15 മണ്ഡലങ്ങളിൽ കുറഞ്ഞത് 6 സീറ്റ് നേടിയാലേ ബിജെപിക്ക് ഭരണം നിലനിർത്താനാകൂ. എക്സിറ്റ് പോളുകളുടെ അനുകൂലപ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണു പാർട്ടി.

×