ദേശീയം

യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു;  കേന്ദ്രത്തിൽ മോദിയും അമിത് ഷായും വീണ്ടും വിജയം നേടുമെന്ന് യെദ്യൂരപ്പ 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, July 26, 2021

ബാംഗ്ലൂർ: ബി എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. സർക്കാരിന്റെ രണ്ടുവർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചത്. ബി‌എസ് യെദ്യൂരപ്പ രാജിവയ്ക്കുമ്പോൾ ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് നന്ദി പറഞ്ഞു.

75 വയസ്സ് തികഞ്ഞിട്ടും കേന്ദ്ര നേതൃത്വം തന്നെ രണ്ട് വർഷം കൂടി മുഖ്യമന്ത്രിയായി നിലനിർത്തി. കേന്ദ്രത്തിൽ ഭാരതീയ ജനതാ പാർട്ടി വീണ്ടും വിജയിപ്പിക്കുന്നതിന് പൂർണ സംഭാവന നൽകുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിനിടെ ബി എസ് യെദ്യൂരപ്പ വികാരാധീനനായി.

×