ബി.എസ്. യെദിയൂരപ്പ പുറത്തേക്കോ ? മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെന്ന് സൂചന; പകരം നേതാവിനെ കണ്ടെത്തുക വെല്ലുവിളി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, June 10, 2021

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോട് സ്ഥാനം ഒഴിയാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി സൂചന. പ്രമുഖ ദേശീയ മാധ്യമമാണ് ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അസംതൃപ്തരായ ഒരുകൂട്ടം നേതാക്കള്‍ യെദ്യൂരപ്പയുടെ പ്രവര്‍ത്തന ശൈലിയെപ്പറ്റി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പകരം പുതിയ നേതാവിനുെ കണ്ടെത്തുക എന്നതും കേന്ദ്ര നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകും.

കര്‍ണാടകത്തില്‍ നേതൃപാടവമുള്ള മറ്റൊരു നേതാവില്ല എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിങ് വ്യാഴാഴ്ച പറഞ്ഞത്. യെദ്യൂരപ്പ മികവ് തെളിയിച്ചയാളാണെന്നും അദ്ദേഹം. പറഞ്ഞിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

×