കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച്‌ കോണ്‍ഗ്രസ് മുന്നേറ്റം. കോണ്‍ഗ്രസ് 151 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 125 ല്‍ ഒതുങ്ങി. ഒരു സീറ്റ് സിപിഎമ്മിനും

കൈതയ്ക്കന്‍
Thursday, November 14, 2019

ബാംഗ്ലൂര്‍ : കര്‍ണാടക അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 418 ല്‍ 151 സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസ് ബിജെപിയെ പിന്നിലാക്കി വന്‍ മുന്നേറ്റം നടത്തിയത്.

17 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ഉപതെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വന്‍ തിരിച്ചടിയായി മാറി .

ബി.ജെ.പി 125, ജനതാദള്‍ (സെക്യുലര്‍) 63, സ്വതന്ത്രര്‍ 55, മറ്റുള്ളവര്‍ 23 എന്നിങ്ങനെയാണ് സീറ്റുനില. സി.പി.എമ്മിന് വിജയിച്ചക്കാനായത് ഒരേയൊരു സീറ്റിലാണ്.

തെരഞ്ഞെടുപ്പില്‍ മികച്ച് പ്രകടനം കാഴ്ച്ചവെച്ചതില്‍ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ഗുണ്ടു റാവു പ്രവര്‍ത്തകരെ അനുമോദിച്ചു. കര്‍ണാടകയിലെ ഒന്നാം നമ്പര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ് വീണ്ടും തെളിയിക്കപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

×