പരസ്യവാക്‌പോര്: കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Sunday, June 6, 2021

ബെംഗളൂരു: കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍(എം.സി.സി.) കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും ഇരുവരും തമ്മിലുള്ള വാക്‌പോര് ശക്തമായതിനെ തുടര്‍ന്നാണ് നടപടി.

രോഹിണിയെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മിഷണറായും, ശില്‍പയെ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് ഡയറക്ടറായും നിയമിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു.

×