കരോട് ഇരട്ടക്കൊല ; പ്രതികള്‍ 25 വരെ പൊലീസ് കസ്റ്റഡിയില്‍ , പ്രതികള്‍ക്ക് ലഭിച്ച സഹായങ്ങള്‍ പരിശോധിക്കും

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, November 17, 2019

ചെങ്ങന്നൂർ : കോടുകുളഞ്ഞി കരോട് ഇരട്ടക്കൊലക്കേസിലെ പ്രതികളായ ലബലു ഹസൻ (27), ജുവൽ ഹസൻ (22) എന്നിവർ 25 വരെ പൊലീസ് കസ്റ്റഡിയിൽ. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും തുടർന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സിഐ എം.സുധിലാൽ പറഞ്ഞു.

സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം പ്രതികൾക്കു ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇവർ താമസിച്ചിരുന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കോടുകുളഞ്ഞി കരോട് ലേബർ ക്യാംപിൽ എത്തുന്നതിനു മുൻപു പ്രതികൾ എവിടെയാണ് താമസിച്ചിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

×