/sathyam/media/post_attachments/IelxiYyfmWksUVy2ZhFu.jpg)
അടിമാലി: മാങ്കുളത്ത് തന്നെ ആക്രമിച്ച പുലിയെ ജീവരക്ഷാര്‍ത്ഥം വെട്ടിക്കൊലപ്പെടുത്തിയ കര്‍ഷകനായ ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കാന്‍ തീരുമാനം. രാഷ്ട്രീയ കിസാന്‍ മഹാ സംഘാണ് അവാര്‍ഡ് നല്‍കുന്നത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആക്രമിക്കാന്‍ എത്തിയ പുലിയെ ഇല്ലാതാക്കിയ ചിക്കണംകുടിയില്‍ ഗോപാലനാണ് അവാര്‍ഡ് ലഭിക്കുക.
സംഭവത്തില്‍ ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൃഷിയിടത്തില്‍ വനംവകുപ്പ് നടത്തിയ പ്രാഥമിക തെളിവെടിപ്പിന് ശേഷമായിരുന്നു തീരുമാനം. ഗോപാലന്‍ ആത്മരക്ഷാര്‍ത്ഥമാണ് പുലിയെ ആക്രമിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. രണ്ട് കൈകള്‍ക്കും പരുക്കേറ്റ ഗോപാലന്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
മാങ്കുളത്തിന് സമീപം ചിക്കണംകുടി ആദിവാസി കോളനിയില്‍ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒടുവില്‍ ഗോപാലന്‍ വാക്കത്തികൊണ്ട് പുലിയെ വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ അമ്ബതാം മൈലില്‍ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യമുണ്ടായിരുന്നു. പുലിയ പിടിക്കാനായി വനം വകുപ്പും കൂട് സ്ഥാപിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളില്‍ വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us