Advertisment

 പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ കുറ്റവിമുക്തനാക്കി

New Update

വത്തിക്കാന്‍ : 22 വര്‍ഷം മുമ്പ് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി.പെല്‍ ഉടന്‍ ജയില്‍ മോചിതനാകും.

Advertisment

publive-image

തനിക്ക് 13 വയസ്സുള്ള സമയത്തു മെല്‍ബണില്‍ ആര്‍ച്ച്‌ ബിഷപ്പ് ആയിരുന്ന പെല്‍ തന്നെ പീഡിപ്പിച്ചെന്ന് 5 വര്‍ഷം മുന്‍പ് യുവാവ് പരാതി നല്‍കിരുന്നു.കത്തോലിക്ക സഭയില്‍ തന്നെ ബാലപീഡന കേസ് നേരിടുന്ന ഏറ്റവും ഉന്നതനാണ് പെല്‍.

വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളായിരുന്നു ജോര്‍ജ്ജ് പെല്‍. വത്തിക്കാന്‍ ട്രഷററും പോപ്പിന്‍റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം.

karthinal george pelly
Advertisment