നടന്നു പോകുന്നതിനിടെ ബസ് ഇടിച്ചു വീഴ്ത്തി ; ബാങ്ക് ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം ; സംഭവം കൊല്ലത്ത്‌

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, January 24, 2020

കരുനാഗപ്പള്ളി : ദേശീയ പാതയി‍ൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ബസ് ഇടിച്ച് വവ്വാക്കാവ് ലക്ഷ്മി വിലാസം ബാങ്ക് അസി.മാനേജരും തൃപ്പൂണിത്തുറ താമരക്കുളങ്ങര റോഡ് വാസര തെക്കുംകൂർ പാലസിൽ ടി.ആർ.പത്മരാജുവിന്റെ (പോപ്‌സ് സൂപ്പർ മാർക്കറ്റ്, കോട്ടയം) ഭാര്യയുമായ ആശാ വർ‍മ (58) മരിച്ചു. കോഴിക്കോട് തിരുവണ്ണൂർ കോവിലകം അംഗമാണ്.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആശാ വർ‍മ ബാങ്കിലെ ജോലി കഴിഞ്ഞ് ലാലാജി ജംക്‌ഷനു പടിഞ്ഞാറു ഭാഗത്തുള്ള ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്നു. വവ്വാക്കാവിൽ നിന്നു കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങി നടന്നു വരുമ്പോഴായിരുന്നു അപകടം.

കെഎസ്ആർടിസി സ്റ്റാൻഡിനു തെക്കു ഭാഗത്തുള്ള ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ വലതു ഭാഗത്തുകൂടി നടന്നു നീങ്ങുമ്പോൾ ബസ് പെട്ടെന്ന് മുന്നോട്ട് എടുക്കുകയും ഇവരെ ഇടിച്ചിടുകയും ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്.

×