Advertisment

കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ച കരുനാഗപ്പള്ളി സ്വദേശിയെ റിയാദില്‍ കാണ്മാനില്ലായെന്ന് കുടുംബത്തിന്‍റെ പരാതി.

author-image
admin
New Update

റിയാദ്. മെയ് 11ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ച കരുനാഗപ്പള്ളി കല്ലേലിഭാഗം

പുതുവീട്ടിൽ  താജുദ്ദീൻ അഹമ്മദ് കുഞ്ഞ് എന്ന വ്യക്തിയെ കാണ്മാനില്ലന്ന് കുടുംബത്തിന്‍റെ പരാതി. റിയാദിലെ അൽ അസീസിയ പച്ചക്കറി മാർക്കറ്റിനടുത്ത് ബസുക്കളോടൊന്നിച്ച് താമസിച്ചു വരികയായിരുന്നു.

Advertisment

publive-image

രോഗം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം ചിലരൊക്കെ ഇദ്ദേഹത്തെ കണ്ടതായി പറഞ്ഞ് കേൾക്കുന്നുണ്ട്. എന്നാൽ ഒരാഴ്ചയിലേറെയായി ഇദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെടുന്നില്ലായെന്നാണ് പരാതി.

ഏതെങ്കിലും ആശുപത്രിയിൽ പരിചരണത്തിലാണെന്ന് സംശയമുണ്ടെങ്കിലും ഏത് ആശുപത്രി യിലാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അൽ ഈമാൻ ആശുപത്രിയിൽ നിന്നും ഇമാം സൗദ് ബിൻ അബ്ദുൾ റഹിമാൻ ആശുപത്രിയിലേക്ക്

മാറ്റിയേക്കാമെന്ന ആശുപത്രി ജീവനക്കാരിയുടെ ശബ്ദ സന്ദേശം സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെതൊട്ടടുത്തെ റൂമിലെ താമസക്കാരനും  ബന്ധുവുമായ മൈനാഗപ്പള്ളി സ്വദേശി ഷെരിഫ് ഇബ്രാഹിം  മെയ് 8 ന് കോവിഡ് ബാധയാൽ മരണപ്പെട്ടിരുന്നു. അതോടനുബസിച്ച് റൂമിലുള്ളവർ ക്വാറന്റയിനിൽ പോയി തിരിച്ചെത്തിയപ്പോൾ താജുദ്ദീൻ ഒരു ഹോട്ടലിലേക്ക് താമസം മാറുകയും അടുത്ത ദിവസം തന്നെ വസ്ത്രങ്ങൾ ആ ഹോട്ടലിൽ ഉപേക്ഷിച്ചിട്ട് പോയി യെന്നും പറയപെടുന്നു. സാമുഹ്യ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളുമായി ബന്ധപെട്ട് അന്വേഷണം നടത്തുന്നുണ്ട് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല.

എന്തെങ്കിലും വിവരം ലദ്യമായാൽ O530669529 (എം. സാലി) എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment