New Update
മാന്നാർ: സൈക്കിൾ വർക്ക്ഷോപ്പുകാരനായ മാന്നാർ സ്വദേശിക്ക് ഒരു കോടിയുടെ ‘കാരുണ്യ ലോട്ടറി’. മാവേലിക്കര പുതിയകാവിൽ സൈക്കിൾ റിപ്പയറിങ് നടത്തുന്ന മാന്നാർ പാവുക്കര കാരാഞ്ചേരിൽ വീട്ടിൽ അനിൽകുമാർ (ഉണ്ണി-45) എടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ ലോട്ടറിയുടെ കെ.സി 457016 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
Advertisment
കർഷകനും പരിസ്ഥിതി സ്നേഹിയുമായ അനിൽ കടയിലെത്തിയ ലോട്ടറി കച്ചവടക്കാരനിൽ നിന്നാണു ഭാഗ്യക്കുറി വാങ്ങിയത്.
വർഷങ്ങളായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ തുക ലഭിക്കുന്നതെന്ന് അനിൽകുമാർ പറഞ്ഞു. വൈകിയാണു കോടിപതിയായ വിവരം അനിൽ അറിഞ്ഞത്. ടിക്കറ്റ് പഞ്ചാബ് നാഷനൽ ബാങ്കിന്റെ മാന്നാർ ശാഖയിൽ ഏൽപ്പിച്ചു.