ചെന്നൈ: പീഡന വിവരം എഴുതിവച്ച് തമിഴ്‌നാട്ടിൽ 17 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തു. 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങി, അമ്മ ഇല്ലാതിരുന്ന സമയത്ത് തൂങ്ങിമരിച്ചു.
/sathyam/media/post_attachments/zjka0cR6SScj4NDA0soM.jpeg)
ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സ്ത്രീ ഉടൻ തന്നെ അമ്മയെ വിവരം അറിയിച്ചു. പോലീസിനെ വിളിച്ചുവരുത്തി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. 'ലൈംഗിക പീഡനം മൂലം കരൂർ ജില്ലയിൽ മരിക്കുന്ന അവസാനത്തെ പെൺകുട്ടി ഞാനായിരിക്കണം, എന്റെ ഈ തീരുമാനത്തിന്റെ കാരണം ആരാണെന്ന് പറയാൻ എനിക്ക് ഭയമാണ്, ഈ ഭൂമിയിൽ വളരെക്കാലം ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു, പക്ഷേ ഇപ്പോൾ എനിക്ക് ഈ ലോകം വിടണം. കുറിപ്പില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച കോയമ്പത്തൂരിൽ ലൈംഗികാതിക്രമം ആരോപിച്ച് 17 വയസുകാരി ആത്മഹത്യ ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us