തിരുച്ചി: കാരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
/sathyam/media/post_attachments/vbFUMHNXn4bvmr3jbYyd.jpg)
താന്‍ ലൈംഗിക പീഡനത്തിനിരയായി എന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയര്‍ന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ.