ജലീലിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടും, ശരത്ത് ലാൽ കൃപേഷ് കേസ് സിബിഐക്ക് കൈമാറുന്നതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിനെതിരെയും കാസർകോട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍ഗോഡ്:ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടും, ശരത്ത് ലാൽ കൃപേഷ് കേസ് സിബിഐക്ക് കൈമാറുന്നതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിനെതിരെയും കാസർകോട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

Advertisment

publive-image

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ സ്വരാജ് കാനത്തൂർ, രാകേഷ് പെരിയ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ മാത്യു ബദിയടുക്ക അനൂപ് കല്ല്യോട്ട്, മുളിയാർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുധീഷ് പതനടുക്കം, ശ്രീജിത്ത്‌ കോടോത്ത് എന്നിവർ നേതൃത്വം നൽകി.

youth congress kasaragod news
Advertisment