കാസർകോട് ഉത്സവ് 2019 പോസ്റ്റർ പ്രകാശനം ചെയ്‌തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് അസോസിയേഷൻ നവംബർ15നു അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാം വാർഷികം കാസറഗോഡ് ഉത്സവ് പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം സൈൻ ഗ്രൂപ് എക്സിക്യൂട്ടീവ് ഫിനാൻസ് ഡയറക്ടർ മുഹമ്മദ് ശരീഫ് പ്രകാശനം ചെയ്തു.

Advertisment

പ്രസിഡന്റ് സത്താർ കുന്നിൽ അദ്യക്ഷത വഹിച്ചു. ചെയർമാൻ എഞ്ചിനീയർ അബൂബക്കർ, ചീഫ് പാട്രെൻ സഗീർ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി സലാം കളനാട്, സി. എച് ഹസ്സൻ, ഖലീൽ അടൂർ, മുനവ്വർ മുഹമ്മദ്, അഷ്‌റഫ് ആയൂർ, രാമകൃഷ്ണൻ കള്ളാർ , ഹമീദ് മധൂർ, അഷ്‌റഫ് തൃക്കരിപ്പൂർ, നളിനാക്ഷൻ, ഹനീഫ് പാലായി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നവംബർ 15 നു രാവിലെ 9 മണി മുതൽ രാത്രി 9 വരെ നീണ്ടു നിൽക്കുന്ന മുഴു നീള പപരിപാടിയിൽ കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്‍ത പരിപാടികൾ അരങ്ങേറും.

Advertisment