ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ ഭിന്നത: ഗ്രൂപ്പിന്റെ ഭാ​ഗമല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ വളരാനുള്ള സാഹചര്യമില്ല: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാര്‍

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Sunday, February 23, 2020

കാസര്‍കോട്: ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ ഭിന്നത. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാര്‍ വ്യക്തമാക്കി. ​രാജിക്കത്ത് പാര്‍ട്ടി നേത‌ൃത്വത്തിന് അയച്ചതായും രവീശ തന്ത്രി പറഞ്ഞു.

ഗ്രൂപ്പിന്റെ ഭാ​ഗമല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ വളരാനുള്ള സാഹചര്യമില്ലെന്ന് രവീശ തന്ത്രി കുണ്ടാര്‍ ആരോപിച്ചു. പാര്‍ട്ടി നേതൃത്വവുമായി യോജിച്ച്‌ പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സമിതി അം​ഗമാണ് രവീശ തന്ത്രി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപ തെരഞ്ഞെടുപ്പിലും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് രവീശ തന്ത്രിയായിരുന്നു. കാസര്‍കോട് ജില്ലാ അധ്യക്ഷനായി കെ ശ്രീകാന്തിനെ നിയമിച്ചതിന് പിന്നാലെയാണ് രവീശ തന്ത്രി രം​ഗത്തെത്തിയത്.

×