ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസര്‍കോട്:കാസര്‍കോട് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബേക്കല്‍ കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
Advertisment
/sathyam/media/post_attachments/Bf6LDYJmUUewHfw8jSYw.jpg)
ആഗസ്ത് 18 നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു.
കൂടാതെ ന്യൂമോണിയയും ബാധിച്ചു. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലർച്ചെയായിരുന്നു മരണം. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ബേക്കല്‍ ഇല്യാസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us