കാസര്‍കോട് യുവാവ് ബന്ധുക്കളായ നാലു പേരെ വെട്ടിക്കൊന്നു

New Update

publive-image

കാസര്‍കോട്: ബന്ധുക്കളായ നാലു പേരെ യുവാവ് വെട്ടിക്കൊന്നു. കാസര്‍കോട് ജില്ലയിലെ കനിയാലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

Advertisment

ഉദയന്‍ എന്നയാളാണ് ബന്ധുക്കളായ സദാശിവ, വിട്ടള, ദേവസി, ബാബു എന്നിവരെ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

ഉദയന്റെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. തിങ്കളാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

Advertisment