കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു: കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Thursday, April 9, 2020

കാസർകോട്: കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതു ഫലം കാണാതെ പോകുകയായിരുന്നു.

രണ്ടുദിവസം മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശര്മിച്ചത്. എന്നാൽ, അതിർത്തിയിൽ വച്ച് കർണാടക അധികൃതർ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.

×