പിഡിപിയിലേക്ക് പുതിയ അം​ഗത്വം: സ്വാ​ഗതം ചെയ്ത് പിസിഎഫ് യു. എ. ഇ. നാഷണൽ കമ്മിറ്റി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസർ​ഗോഡ്: പിഡിപിയിലേക്കുള്ള പുതിയ അം​ഗത്വത്തിനെ സ്വാ​ഗതം ചെയ്ത് പിസിഎഫ് യു.എ.ഇ. നാഷണൽ കമ്മിറ്റി. നാഷണൽ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് അജിത്കുമാർ ആസാദ്, എൻ.എൽ.യു. (നാഷണൽ ലേബർ യൂണിയൻ) സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ പടുപ്പ്, നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി ഷാഫി സുഹ്റി, നാഷണൽ സ്റ്റുഡൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.കെ.മുഹാദ്, കാസർകോട് ജില്ലയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഐ.എസ്. സകീർ ഹുസൈൻ, ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് മുക്കൂർ എന്നിവരാണ് പിഡിപിയിൽ ചേർന്നത്.

Advertisment

publive-image

അവർണ്ണ വിപ്ലവ പാർട്ടിയിലേക്കുള്ള ഇവരുടെ തിരിച്ചു വരവ് കാസറഗോഡ് ജില്ലയിൽ പാർട്ടിയുടെ സുവർണ്ണ കാലഘട്ടത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയാണെന്ന് യു. എ. ഇ. നാഷണൽ കമ്മിറ്റി ഓൺലൈനിൽ മീറ്റിങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പിസിഎഫ് യു. എ. ഇ. നാഷണൽ പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പിയുടെ അദ്ധ്യക്ഷതയിൽ ചേർമ്മ യോഗത്തിൽ ജനറൽ സെക്രട്ടറി സലാം നന്നമ്പ്ര സ്വഗതവും ട്രഷറർ ഹാഷിം കുന്നേൽ നന്ദിയും പറഞ്ഞു. നാഷണൽ കമ്മിറ്റി അംഗങ്ങളായ റഷീദ് കാരത്തൂർ, റഹീസ് ആലപ്പുഴ, ഷാഫി കഞ്ഞിപ്പുര, അലി തവന്നൂർ, ഷമീർ പാവിട്ടപ്പുറം, ഒഫാർ പൊന്നാനി, സൈതലവി പേങ്ങാട്ടിരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisment