കാസര്‍കോട് നഗരത്തില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു

New Update

കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്നാണ് പറയപ്പെടുന്നത്.

Advertisment

publive-image

കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി.

റഫീഖന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും റഫീഖിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീഴുകയായിരുന്നു.

kasarkode beat case
Advertisment