Advertisment

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തം; കണ്ടെത്താനുള്ളത് 17 പേരെ, തിരച്ചിലിനായി വിദ​ഗ്ധസംഘവും

New Update

കാശി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ തിരയുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധ സംഘവും. വിവിധ സേനകൾ സംയുക്തമായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്.

Advertisment

publive-image

17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകരാണ് ഉത്തരാഖണ്ഡിൽ കുടുങ്ങിയത്. ഇവരിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ ട്രെയിനികളാണ് എല്ലാവരും.

ദ്രൗപദിദണ്ട മേഖലയിൽ ഉണ്ടായ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. 170 അംഗ സംഘമാണ് പർവ്വതാരോഹണത്തിനായി പോയത്. ഹിമപാതത്തിൽ അകപ്പെട്ട എട്ട് പേരം സംഘാംഗങ്ങൾ തന്നെയാണ് രക്ഷിച്ചത്.

ഇവരെയെല്ലാം കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന ഐടിബിപി സംഘം അറിയിച്ചു. രക്ഷിക്കാനായുള്ള ശ്രമം തുടരുകയാണ്. മരിച്ചവരില്‍ പ്രമുഖ പർവതാരോഹക സവിത കന്‍സ്വാളും ഉൾപ്പെടുന്നു. ഇതുവരെ പതിനാല് പേരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ 17പേർക്കായി തിരച്ചില്‍ തുടരുകയാണ്.

Advertisment