കാ​ഷ്മീ​രിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിലൂടെ ച​രി​ത്ര​പ​ര​മാ​യ ഒ​രു തെ​റ്റ് തി​രു​ത്തി​യെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

ല​ക്നോ: ജ​മ്മു കാ​ഷ്മീ​രി​ന് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക പ​ദ​വി ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദ​ം റദ്ദാക്കിയതിലൂടെ അ​വ​സാ​നി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും അ​ഭി​ന​ന്ദി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

Advertisment

publive-image

ച​രി​ത്ര​പ​ര​വും ധീ​ര​വു​മാ​യ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ ഒ​രു തെ​റ്റ് തി​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റേ​തൊ​രു സം​സ്ഥാ​ന​ത്തെ​യും പോ​ലെ കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും യോ​ഗി പ​റ​ഞ്ഞു. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യ​തോ​ടെ ഭീ​ക​ര​ത അ​വ​സാ​നി​ക്കും. സ​മാ​ധാ​നം നി​ല​നി​ല്‍​ക്കു​മെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

yoi adhithyanath
Advertisment