ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക് വംശജന്‍ പിടിയില്‍. ലഹോര്‍ സ്വദേശിയായ അംജാദ് അലി എന്നയാളാണ് പിടിയിലായത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം.
/sathyam/media/post_attachments/YJXVA1oTEO9G2sFvygld.jpg)
ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. അതിര്‍ത്തിയിലെ വേലിക്കിടയിലൂടെ മയക്കു മരുന്ന് കടത്താനായിരുന്നു ഇയാളുടെ ശ്രമം.
മയക്കുമരുന്നിന് പുറമെ ഒരു മൊബൈല്‍ ഫോണും പവര്‍ ബാങ്കും 13 അടിയോളം നീളമുള്ള പിവിസി പൈപ്പുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. വേലിക്കിടയിലൂടെ മയക്കുമരുന്ന് കടത്താനാണ് പൈപ്പ് ഉപയോഗിച്ചതെന്നാണ് സുരക്ഷാ സേന പറയുന്നത്.
ഇയാള്‍ക്കൊപ്പം മറ്റു രണ്ടു പേര്‍ ഉണ്ടായിരുന്നതായും സുരക്ഷാ സേന അറിയിച്ചു. സുരക്ഷാ സേന വെടിയുതിര്‍ത്തതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.