ശ്രീനഗര്‍: കാഷ്മീരില്‍ കോവിഡ് വൈറസ് വ്യാപിപ്പിക്കാനായി പാക്കിസ്ഥാന് രോഗബാധയുള്ളവരെ കാഷ്മീരിലേക്കു തള്ളി വിടുകയാണെന്ന് ജമ്മു കാഷ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. ഇങ്ങനെ ഗുരുതരമായ വൈറസ് ബാധ കാഷ്മീരിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്താനാണു പാക്കിസ്ഥാന്റെ നീക്കമെന്നും കാഷ്മീര്‍ പോലീസ് മേധാവി ആരോപിച്ചു.
/sathyam/media/post_attachments/egoXQAhONzgwffCF14ft.jpg)
പാക്കിസ്ഥാന് ഇതുവരെ ഭീകരരെയാണ് കാഷ്മീരിലേക്ക് അയച്ചിരുന്നത്. എന്നാലിപ്പോള്‍ കൊറോണ വൈറസ് രോഗികളെയാണു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ പ്രശ്നത്തില്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും പോലീസ് മേധാവി വ്യക്തമാക്കി. ഗണ്ടേര്‍ബല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്വാറന്ൈറന് സൗകര്യങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു പോലീസ് മേധാവിയുടെ പ്രസ്താവന.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാക്കിസ്ഥാനിലും പാക് അധീന കാഷ്മീരിലുമുള്ള ലോഞ്ചിംഗ് പാഡുകളിലെ തീവ്രവാദികള്‍ക്കും കോവിഡ് ബാധയുണ്ടെന്നു വ്യക്തമായതായും ദില്‍ബാഗ് സിംഗ് അവകാശപ്പെട്ടു. പാക്കിസ്ഥാന് കോവിഡ് രോഗമുള്ളവരെ പാക് അധിനിവേശ കാഷ്മീരിലേക്ക് എത്തിക്കുകയാണെന്നു വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.