പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാണിച്ച സംഭവം ; കട്ടപ്പന സിഐക്ക് സസ്പെന്‍ഷന്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, February 25, 2020

ഇടുക്കി: പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാണിച്ചെന്ന പരാതിയില്‍ കട്ടപ്പന സിഐ അനില്‍കുമാറിനെ സസ്പെന്‍ഡു ചെയ്തു.

സിവില്‍ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ നോക്കിയെന്നായിരുന്നു പരാതി.സംഭവ സമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുപ്പതു ദിവസം പ്രായമുള്ള കുഞ്ഞും, അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി സ്റ്റേഷനില്‍ എത്തിയതോടെ കട്ടപ്പന സ്റ്റേഷനിലെ പൊലീസുകാരും പിന്നാലെവന്ന സി.ഐയും മര്‍ദിച്ചെന്നായിരുന്നു പരാതി. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐയ്ക്കെതിരെ നടപടി എടുത്തത്.

×