തിരുവനന്തപുരം: കവടിയാര്‍ റോഡില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് അഞ്ചുപേര്‍ക്കു പരിക്ക്. തിരുവനന്തപുരം കവടിയാര്‍ ഭാഗത്തുനിന്നു വെള്ളയന്പലം ഭാഗത്തേക്കു വരികയായിരുന്ന മാരുതി ബലേനോ കാറാണ് അപകടത്തില്‍പെട്ടത്.
/sathyam/media/post_attachments/7xY11qEDAS08V8jpts2c.jpg)
വ്യാഴാഴ്ച രാത്രി 9.15-നായിരുന്നു അപകടം.കവടിയാറില്‍നിന്ന് വെള്ളയമ്പലത്തേക്കു വന്ന കാര്‍ മന്മോഹന് ബംഗ്ലാവിന് എതിര്‍വശത്തായി റോഡരികിലെ പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു.
അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അമോദി (17)നെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരി (17), നാഷ് (18), അഭിദേവ് (21), സാനു (18) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഭിദേവാണു കാര്‍ ഓടിച്ചിരുന്നത്. കാറിടിച്ച് ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു. മത്സരയോട്ടമാണ് അപകടത്തിലേക്കു നയിച്ചതെന്നു കരുതുന്നു.സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു.