New Update
പ്രസിദ്ധീകരണ
യോഗ്യമായ കവിതകളുടെ
ഒരു വൻശേഖരം തന്നെ
കിട്ടിയിട്ടുള്ളതിനാൽ
നിങ്ങളുടെ രചന
അടുത്ത ജന്മത്തിൽ
ഇത്രാംതീയ്യതിയേ
സാധ്യമാകൂയെന്ന്
എഡിറ്റർ മുട്ടാളന്റെ
വാറോല വന്നിട്ടുണ്ട്
പുനർജന്മത്തിൽ വിശ്വാസമില്ലാത്ത
ഞാനെന്റെ കവിത
അധികാരത്തിന്റെ
ഇടനാഴികളിൽ
Advertisment
ഊരനിരങ്ങികളായ
കവികുട്ടപ്പൻമാരുടെ പേരിൽ
ഇന്നലെ കിട്ടിയ കവിത
എന്ന പംക്തിയിൽ പെടുത്താമെന്ന
ഉറപ്പിന്മേൽ
സമ്മതപത്രം
ഒപ്പിട്ടു കൊടുത്തിട്ടുണ്ട്