New Update
Advertisment
ചില വാക്കുകൾ
തുലാവർഷത്തിൽ
തലത്തല്ലി കരഞ്ഞുകൊണ്ട്
കണ്ണീർപൂക്കളൊ ഴുക്കുന്ന മഴ പോലെ
ചില നോട്ടങ്ങൾ
ഹൃദയ ഭിത്തിതുരന്നു
പുറത്തേക്കൊഴുകാൻ
തിടുക്കം കാട്ടുന്ന
ചുടുനിണപുഴപോലെയും
ചില നടത്തങ്ങൾ
ഒരടി മുന്നോട്ടു പോകാത്ത
ചടുലവേഗങ്ങളാവും
ചിലപ്പോൾ കാറ്റങ്ങനെയാണ്
എല്ലാവരെയും
വട്ടംകെട്ടിപ്പി ടിച്ചങ്ങനെ
ആശ്ലേഷിക്കും
പിന്നെ ഒന്നിനും
കുറവുണ്ടാവില്ല