തിരുവനന്തപുരത്ത് വച്ച്‌ കണ്ടപ്പോള്‍… കാവ്യയുമൊത്തുള്ള ഓര്‍മ്മ ചിത്രം പങ്കുവെച്ച് ജോണ്‍

ഫിലിം ഡസ്ക്
Saturday, January 9, 2021

ജോണ്‍ ജേക്കബും ഭാര്യ ധന്യ മേരി വര്‍ഗീസും മലയാളികള്‍ക്ക് ഏറെ സുപരിചിതരായ ടെലിവിഷന്‍ താരദമ്പതിമാരാണ്. സിനിമയില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് ധന്യ.

ഹിറ്റായി സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന പല സീരിയലുകളിലും ഇരുവരും അഭിനയിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകമായി തങ്ങളുടെ വിശേഷങ്ങള്‍ ഒരോന്നായി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നതും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ നടി കാവ്യ മാധവനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് ജോണ്‍. ആറ് വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രത്തില്‍ കാവ്യ ജോണ്‍-ധന്യ ദമ്ബതിമാരുടെ മകനെ എടുത്ത് നില്‍ക്കുന്നതും മറ്റുമാണുള്ളത്. തിരുവനന്തപുരത്ത് വച്ച്‌ കണ്ടപ്പോള്‍ എന്ന ക്യാപ്ഷനില്‍ കൊടുത്ത ചിത്രം ഈ ദിവസം വന്നപ്പോള്‍ വീണ്ടും ഫേസ്ബുക്ക് മെമ്മറിയായി വരികയായിരുന്നു.

ചിത്രത്തില്‍ കാവ്യ വളരെ മെലിഞ്ഞും ധന്യ മേരി വര്‍ഗീസ് തടിവെച്ചുമാണ് ഇരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ധന്യ മെലിഞ്ഞ് സുന്ദരിയായിട്ടാണ് സീരിയലുകളില്‍ അഭിനയിക്കുന്നത്.

×