ലണ്ടന്‍: യുകെയില്‍ കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങള്‍ കുട്ടികളില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സര്‍വീസ് ജേണലും പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ സൊസൈറ്റിയും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/post_attachments/JQMjaQJPyRoWUIqqWqG5.jpg)
കഴിഞ്ഞ മൂന്നാഴ്ചയിലാണ് വര്‍ധനവ് ഉണ്ടായത്. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി അവസ്ഥയിലുള്ള കുട്ടികളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണുന്നുണ്ട്.
കൊവിഡ് 19മായി ബന്ധപ്പെട്ട മറ്റൊരു പകര്‍ച്ചവ്യാധിയുടെ ആരംഭമാകാം ഇതെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
അതേസമയം, ഏറെ അപകടകരമായ കാവസാക്കി രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കുട്ടികളില്‍ കാണുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൃദയത്തിലെ രക്തധമനിയെ ബാധിക്കുന്ന കാവസാക്കി കൂടുതല്‍ ആണ്‍കുട്ടികളിലാണ് കണ്ടുവരുന്നത്.
ജപ്പാനിലെ ഡോ. ടോമി സാക്കു കാവസാക്കിയാണ് ഈ രോഗത്തെക്കുറിച്ച് വിവരം ആദ്യമായി നല്‍കുന്നത്. അതിനാലാണ് ഈ രോഗത്തിന് കാവസാക്കി എന്ന പേര് ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us