പരിഷ്ക്കരിച്ച വെർസിസ് X 250 ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് സൂപ്പർ ബൈക്ക് നിർമാതാക്കളായ കവസാക്കി. എന്നാൽ നിലവിലെ മോഡലിന് സമാനമാണ് പുതിയ ഇരട്ട സിലിണ്ടർ ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ എന്നത് ശ്രദ്ധേയമാണ്.
/sathyam/media/post_attachments/bc6JmupQVlonpxTUAN3p.jpg)
സ്‌പോർട്ടി ഗ്രാഫിക്സ് അവതരിപ്പിക്കുന്ന പുതിയ ഗ്രേ കളർ ഓപ്ഷനാണ് 2020 വെർസിസ് X 250 മോഡലിന്റെ പ്രാഥമിക മാറ്റം. നവീകരിച്ചെത്തുന്ന പതിപ്പിന് 67.9 ദശലക്ഷം IDR ആണ് വില. അതായത് ഏകദേശം 3,48,298 രൂപ.
സ്‌പോർട്ടി ഗ്രാഫിക്സ് അവതരിപ്പിക്കുന്ന പുതിയ ഗ്രേ കളർ ഓപ്ഷനാണ് 2020 വെർസിസ് X 250 മോഡലിന്റെ പ്രാഥമിക മാറ്റം. നവീകരിച്ചെത്തുന്ന പതിപ്പിന് 67.9 ദശലക്ഷം IDR ആണ് വില. അതായത് ഏകദേശം 3,48,298 രൂപ.
അതോടൊപ്പം ഗ്രീൻ ലൈനുകൾ നൽകിയിരിക്കുന്നതും മൊത്തത്തിലുള്ള ദൃശ്യപരത വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കരുത്തുറ്റ ക്രാഷ് ഗാർഡുകളും നക്കിൾ പ്രൊട്ടക്റ്ററുകളും ഉപയോഗിച്ച് വെർസിസിനെ കവസാക്കി കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്.
ടൂറിംഗ് സവിശേഷതകൾ വർധിപ്പിക്കുന്നതിനായി ഒരു ജോഡി ഹാർഡ് കേസ് പന്നിയറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഘടകങ്ങൾ മൊത്തത്തിലുള്ള പാക്കേജിന്റെ ഭാഗമാണോ അതോ അവ ആക്സസറികളായി പ്രത്യേകം വാങ്ങേണ്ടതാണോ എന്നത് വ്യക്തമല്ല.