കായംകുളം: കായംകുളത്ത് നിന്നും ഇന്നലെ എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷം കാണാതായ രണ്ട് വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി. ഇരുവരേയും എറണാകുളം എളമക്കര പൊലീസ സ്റ്റേഷനിൽ എത്തിച്ചതായി കായംകുളം പൊലീസ് സ്ഥിരീകരിച്ചു.
/sathyam/media/post_attachments/unhzN1jeIIui7F5okPLi.jpg)
കായംകളം ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷയിൽ ഇരുവരും വിജയിച്ചെങ്കിലും കിട്ടിയ ഗ്രേഡുകൾ കുറവായിരുന്നു.
ഇതിലുള്ള മനോവിഷമം കാരണം ഇരുവരും വീട് വിട്ടു പോയിരിക്കാം എന്ന സംശയത്തിലാണ് ബന്ധുക്കൾ. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രണ്ടു കുട്ടികളുടേയും മാതാപിതാക്കൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.