ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സിപിഐഎം പാര്‍ട്ടി അപ്രസക്തമാവുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇടതുപക്ഷം ഭരിക്കുമ്പോള്‍ എല്ലാക്കാലത്തും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്നും എന്നാല്‍ പിണറായി വിജയന് കീഴില്‍ ഇങ്ങനെയല്ല നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/post_attachments/LodKgPyKHtm2sly0oZyi.jpg)
‘ പിണറായി വിജയന് കീഴില്‍ പാര്‍ട്ടി അപ്രസക്തമായി പാര്‍ട്ടിക്ക് പിണറായി വിജയനോട് ഫിയര്‍ കോപ്ലംക്‌സ് ആണ്. താനാണു ക്യാപ്റ്റന്‍ എന്നു പറഞ്ഞ് വ്യക്തിപൂജ നടത്തുന്ന പിണറായിയുടെ പ്രചാരണം നോക്കൂ. ഇത് കമ്മ്യൂണിസ്റ്റ് രീതിയാണോ,’? കെസി വേണുഗോപാല്‍ ചോദിച്ചു.
തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഐഎം കോര്‍പ്പറേറ്റുകളുമായി കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോവുകയാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേള്‍ക്കേണ്ടി വന്നത്.
വിവാദങ്ങളുടെയെല്ലാം അടിസ്ഥാനം കോര്‍പ്പറേറ്റ് ഇടപാടുകളാണ്. അടുത്ത അഞ്ച് വര്‍ഷം കൂടി കിട്ടിയാല്‍ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് അംശവും ആശയവും കൂടി ചോര്‍ന്നു പോവുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.