Advertisment

ആരോഗ്യപ്രവർത്തകർക്കു എൻ -95 മാസ്കും, പ്രതിരോധ ഉപകരണങ്ങളും അടിയന്തിരമായി ഉറപ്പു വരുത്തണം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് കെ സി വേണുഗോപാൽ

New Update

ദില്ലി: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ സ്വജീവൻ പണയം വെച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർമാർക്കും, നഴ്‌സുമാർക്കും, മറ്റു ആരോഗ്യപ്രവർത്തകർക്കും വേണ്ടി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധന് കത്തയച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

Advertisment

publive-image

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ആരോഗ്യപ്രവർത്തകർക്കു

എൻ -95 മാസ്കും, പ്രതിരോധ ഉപകരണങ്ങളും അടിയന്തിരമായി ഉറപ്പു വരുത്തണമെന്നാവശ്യമെന്നാണ് കത്തിന്റെ ഉള്ളടക്കം.

ആഗോള തലത്തിൽ പടർന്നു പിടിച്ച ഈ മഹാമാരിക്കെതിരെ കൈമെയ് മറന്നു പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കു സുരക്ഷ ഉറപ്പാക്കൽ സർക്കാരിന്റെ പ്രഥമ പരിഗണന അർഹിക്കേണ്ട വിഷയമാണെന്ന് വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലും, മുംബൈയിലും കോവിഡ് ബാധിതരെ ശുശ്രൂഷിച്ചവരും, അവരുമായി സമ്പർക്കം പുലർത്തിയവരുമായ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കോവിഡ് റിപ്പോർട്ട് ചെയ്ത സംഭവം അതീവ ആശങ്ക ഉളവാക്കുന്നതാണ്.

ആവശ്യമായ മാസ്കുകളും, പ്രതിരോധ കവചങ്ങളും ഇല്ലാത്തതും, അത്യാവശ്യ മുൻകരുതലുകൾ കൈകൊള്ളാത്തതുമാണ് ഈ ഗുരുതരമായ വീഴ്ചക്ക് കാരണമായിട്ടുള്ളത്. ആരോഗ്യ പ്രവർത്തകർക്ക് നന്ദിപ്രകടിപ്പിക്കാൻ ഒന്നിനുപുറകെ മറ്റൊന്നായി ചടങ്ങുകൾ സംഘടിപ്പിച്ചു, അവർക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പു വരുത്താനുള്ള കർത്തവ്യത്തിൽ നിന്ന് സർക്കാരിന് വിട്ടു നില്ക്കാൻ കഴിയില്ലെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

ഈ ചുമതലയിൽ വീഴ്ച്ച വരുത്തുന്ന പക്ഷം ഗുരുതരമായ ആരോഗ്യപ്രതിസന്ധിയും, രോഗവ്യാപനം തടയുന്നതിൽ സങ്കീർണമായ പ്രതിസന്ധിയും നേരിടേണ്ടി വരുമെന്നും വേണുഗോപാൽ കത്തിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഇടയിൽ രോഗം വ്യാപിക്കുന്നതും, രോഗം തിരിച്ചറിഞ്ഞു യഥാസമയം ചികിത്സ ഉറപ്പാക്കാൻ സാധിക്കാതെ മരണസംഖ്യ കൂടുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം കണക്കിലെടുത്തു, വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി രോഗബാധിതരെ കണ്ടെത്തി യഥാസമയം വിഗഗ്ധ ചികിത്സ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

Advertisment