Advertisment

നടി ആക്രമിക്കപ്പെട്ട കേസ്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ച ചെയ്യും, അതിജീവിത വിഷയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കാരണമാണെന്ന് കെ സി വേണു​ഗോപാൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ് സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന അതിജീവിതയുടെ ഹർജിയിൽ രാഷ്ട്രീയ പോര് തുടരുന്നു. അതിജീവിത വിഷയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കാരണമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറഞ്ഞു.

Advertisment

publive-image

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ച ചെയ്യും. നടനെ സഹായിക്കുന്നത് യുഡിഎഫാണെന്ന ആരോപണം ജയരാജന്റെ തെരഞ്ഞെടുപ്പ് തമാശയാണ്. എൽഡിഎഫല്ലേ ഭരിക്കുന്നതെന്നും കെ സി വേണു​ഗോപാൽ ചോദിച്ചു

ബിജെപിയുമായി കോൺഗ്രസിന് വോട്ട് കച്ചവടമെന്ന ആരോപണത്തിനും കെ സി വേണു​ഗോപാൽ മറുപടി പറഞ്ഞു. സ്ഥാനാർഥികൾ എല്ലാ ഓഫീസുകളിലും കയറും . ബിജെപി ഓഫീസിൽ മാത്രമല്ല സിപിഎം ഓഫീസിലും ഉമ തോമസ് കയറിയിട്ടുണ്ടെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

Advertisment