ഫേസ്ബുക്കിന് ബിജെപി അനുകൂല നിലപാടെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍; വിവാദത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ച് കെ.സി. വേണുഗോപാല്‍; കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

New Update

publive-image

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതായുള്ള വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന് കത്തയച്ച് കോണ്‍ഗ്രസ്. ഫേസ്ബുക്കിന്റെ ഉന്നതസമിതി ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കത്തയച്ചത്.

Advertisment

കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തങ്ങള്‍ നേടിയെടുത്ത ജനാധിപത്യത്തെ വ്യാജവാര്‍ത്തകളിലൂടെയും വിദ്വേഷപ്രസംഗത്തിലൂടെയും നശിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതില്‍ ഫേസ്ബുക്കിന്റെ പങ്ക് ഇന്ത്യക്കാര്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment