ബൈപ്പാസിനായി താന്‍ ഒട്ടേറെ പ്രയത്‌നിച്ചു; ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചു; ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി.വേണുഗോപാല്‍

New Update

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടചന ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി.വേണുഗോപാല്‍. ബൈപ്പാസിനായി താന്‍ ഒട്ടേറെ പ്രയത്‌നിച്ചു. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചു.

Advertisment

publive-image

കുറച്ചുദിവസങ്ങളായി കേരളത്തിൽ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിൽ പോകുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ എംപിമാരെ ഒഴിവാക്കാറില്ല. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലാണ്. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കെ.സി.വേണുഗോപാലിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. എൽ.ഡി.എഫ് സർക്കാരാണ് ബൈപ്പാസ് നിർമാണത്തിന് കൂടുതൽ ഇടപെടൽ നടത്തിയതെന്ന് പറയുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നതെന്നും പ്രചരിപ്പിക്കാമെന്നും വി.മുരളീധരൻ നെടുമ്പാശേരിയിൽ പറഞ്ഞു.

kc venugopal kc venugopal speaks
Advertisment