കോണ്‍ഗ്രസില്‍ അടിമുടി മാറ്റ൦ ഉടനെന്ന് വ്യക്തമാക്കി കെസി വേണുഗോപാല്‍. പ്രവര്‍ത്തക സമിതി ഉടച്ചുവാര്‍ക്കും

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: കോണ്‍ഗ്രസില്‍ അടിമുടി മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് വ്യക്തമാക്കി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി പ്രവര്‍ത്തക സമിതിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ഉണ്ടാകുമെന്നും അദ്ദേഹ൦ പറഞ്ഞു .

അധികാര സ്ഥാനങ്ങള്‍ കടിച്ചുതൂങ്ങാനുള്ളതല്ല എന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധി രാജിയിലൂടെ നല്‍കുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു .

'അധികാര സ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാനുള്ളതല്ല. അത് ചില നിലപാടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ രാജിവെക്കാന്‍ കൂടിയുള്ളതാണ്. ഈ വലിയ സന്ദേശമാണ് രാജിയിലൂടെ രാഹുല്‍ഗാന്ധി പുതിയ തലമുറയ്ക്ക് നല്‍കുന്നത് '- കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

രാഹുല്‍ഗാന്ധി സ്ഥാനം ഒഴിഞ്ഞതോടെ മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറയ്ക്കാണ് അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതല. പ്രവര്‍ത്തക സമിതിയില്‍ മുക്കാല്‍ ഭാഗം നേതാക്കളും 70 വയസ് പിന്നിട്ടവരാണ്. 80 വയസ് പിന്നിട്ട അഞ്ചുപേരുമുണ്ട്.

rahul gandhi kc venugopal ele 2019
Advertisment