പ്രധാനമന്ത്രി നരേന്ദ്രമോദിയെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 14, 2020

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്
ഡല്‍ഹി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16 ന് രാംലീല മൈതാനില്‍
നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്.

മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോ മുഖ്യമന്ത്രിമാരോ സത്യപ്രതിജ്ഞ ചടങ്ങില്‍
പങ്കെടുക്കില്ലെന്ന് നേരത്തെ ആംദ്മി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു. ദില്ലിക്കാരുടെ
മകനും, സഹോദരനുമൊക്കെയായ അരവിന്ദ് കെജ്‍രിവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എല്ലാ
ദില്ലിക്കാര്‍ക്കും സ്വാഗതമെന്നായിരുന്നു ആം ആദ്മി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ
സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും പിടിച്ചെടുത്ത് ഭരണത്തുടര്‍ച്ച നേടിയ കെജ്രിവാള്‍
ബിജെപിയെ 8 സീറ്റുകളിലേക്ക് ഒതുക്കിയാണ് രാജ്യതലസ്ഥാനം ഇത്തവണയും ഉറപ്പിച്ചത്. ഇത് മൂന്നാം
തവണയാണ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലേറുന്നത്.

×