/sathyam/media/post_attachments/DDozCLXnyVI8P5TiPyLF.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്ത്. കറൻസിയിൽ ദൈവങ്ങളുടെ പടം ഉൾപ്പെടുത്താൻ അപേക്ഷിച്ചാണ് കത്ത്.മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരും കെജ്‌രിവാൾ പറഞ്ഞിരുന്നു . ഇക്കാര്യം പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുമെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ അത് ഗുണമാകുമെന്ന് കെജ്‌രിവാൾ കത്തിൽ പറയുന്നു. ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.കറൻസി നോട്ടുകൾ മാറ്റാനല്ല താൻ ആവശ്യപ്പെടുന്നതെന്നും ലക്ഷ്മിയുടെയും ഗ​ണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. “എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം”.
രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ഇൻഡോനേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്, 2-3 ശതമാനം ഹിന്ദുക്കൾ മാത്രമേ ഉള്ളൂ, അവരുടെ കറൻസിയിൽ ഗണേശ് ജിയുടെ ഫോട്ടോയുണ്ട്. ഇൻഡോനേഷ്യക്ക് അത് ചെയ്യാൻ കഴിയുമ്പോൾ, എന്തുകൊണ്ട് നമുക്ക് കഴിയില്ല,” എന്നും ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം ചോദിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us