New Update
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ഡല്‍ഹി നിവാസികള്ക്കുമാത്രം . മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ ക്ഷണിക്കില്ലെന്ന് എഎപി നേതാവ് ഗോപാല്‍ റായ് അറിയിച്ചു.
Advertisment
കെജ്രിവാളിന്റെ നേതൃത്വത്തിന് വിശ്വാസം പ്രകടിപ്പിച്ച ഡല്‍ഹിയിലെ ജനങ്ങളെമാത്രമാണ് ക്ഷണിക്കുന്നതെന്ന് ഗോപാല്‍ റായ് പറഞ്ഞു.
ഞായറാഴ്ച 10ന് രാംലീല മൈതാനിയിലാണ് ചടങ്ങ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ കുഞ്ഞു കെജ്രിവാളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ ഒരു വയസ്സുകാരന് അവ്യാന് തോമറിനെയും ക്ഷണിച്ചിട്ടുണ്ട്.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം ഏഴംഗ മന്ത്രിസഭ തുടരുമെന്നാണ് റിപ്പോര്‍ട്ട്.