ഡൽഹി : ഡൽഹിയിൽ നിലവിൽ ഇളവുകളൊന്നും പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഒരാഴ്ചത്തേക്കെങ്കിലും ഇതേ നില തുടരണം. ഡൽഹിയിലെ ജനങ്ങളെ സുരക്ഷിതരാക്കാനാണു തീരുമാനം. ഒരാഴ്ചയ്ക്കുശേഷം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇളവുകൾ നൽകുന്ന കാര്യം തീരുമാനിക്കുകയെന്നും കേജ്‍രിവാള്‍ പറഞ്ഞു.
/sathyam/media/post_attachments/sALbrHADP8VORuop24Hs.jpg)
രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് അതിവേഗത്തിൽ പടരുകയാണെന്നും കേജ്‍രിവാൾ പറഞ്ഞു. എന്നാൽ ഇപ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണ്. ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ച 186 കേസുകളിലും രോഗികൾ യാതൊരുവിധ ലക്ഷണവും കാണിച്ചിരുന്നില്ല. കോവിഡ് ഉള്ള കാര്യം അവർക്ക് മനസ്സിലായിട്ടില്ലായിരുന്നു. ഇതാണ് ഏറ്റവും സങ്കടകരം.
സർക്കാരിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഒരാളുമായി സംസാരിച്ചു. ഭക്ഷണ വിതരണം ചെയ്തിരുന്ന ആൾക്കാണു രോഗം വന്നത്. ഉടൻ തന്നെ ഇവിടങ്ങളിലെ ജീവനക്കാരിലും ഭക്ഷണം വാങ്ങാൻ എത്തിയവരിലും റാപിഡ് ടെസ്റ്റിങ് നടത്താൻ നിർദേശം നൽകി– കേജ്‍രിവാൾ വ്യക്തമാക്കി.