Advertisment

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത് ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ; അപകടങ്ങളില്‍ മരിച്ചത് 1239 പേര്‍

New Update

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത് ഇരുചക്ര വാഹനങ്ങളില്‍ നിന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്. 27,877 അപകടങ്ങളാണ് പൊലീസ് കണക്കുകളിലുള്ളത്.

Advertisment

publive-image

ഇതില്‍ 11,831 എണ്ണവും ബൈക്ക്, സ്‌കൂട്ടര്‍ അപകടങ്ങളാണ്. ഈ അപകടങ്ങളില്‍ 1239 പേരാണ് മരിച്ചത്. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നപ്പോഴാണ് ഇത്രയും അപകടങ്ങള്‍ നടന്നതെന്നും ആശങ്കയുളവാക്കുന്നതാണ്.

7729 കാര്‍ അപകടങ്ങളാണ് സംസ്ഥാനത്ത് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 514 പേര്‍ ഈ അപകടങ്ങളില്‍ മരിച്ചിരിക്കുന്നത്. 2458 ഓട്ടോറിക്ഷാ അപകടങ്ങളും 1192 ലോറി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ മൂലം ബസ്സപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. 713 സ്വകാര്യ ബസ് അപകടങ്ങളും 286 സ്വകാര്യ ബസ് അപകടങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

accident death
Advertisment