ചിലവും കുറവ്, 40 മിനിറ്റിനുള്ളില്‍ ഫലവും ലഭിക്കും; കോവിഡ് സ്ഥിരീകരണത്തിന് ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങി കേരളം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. സൂപ്പര്‍ സ്‌പ്രെഡ് നടന്ന പൂന്തുറയിലും സ്ഥിതി വ്യത്യസ്തമല്ല. കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങുകയാണ്‌ കേരളം.

Advertisment

publive-image

പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് പകരം ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന  കാരണം. പിസിആര്‍ പരിശോധനയേക്കാള്‍ ആറിലൊന്ന് തുക മാത്രമേ ആന്റിജന്‍ ടെസ്റ്റിന് വരുന്നുള്ളൂ. 40 മിനിറ്റിനുള്ളില്‍ ഫലവുമറിയാം.

പിസിആര്‍ കിറ്റ് ഒന്നിന് ചെലവ് 3000 രൂപ വരും. അതേസമയം ആന്റിജന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. കൂടുതല്‍ പേരെ ഒരേ സമയം പരിശോധിക്കാമെന്നതും നേട്ടമാണ്. ഒരേസമയം നിരവധി ആളുകളെ പരിശോധിക്കേണ്ടി വരുന്ന മേഖലകളിലാണ് ഇവ ഏറെ ഉപകാരപ്രദമാകുന്നത്.

അതിതീവ്ര മേഖലകളിലും വിമാനത്താവളങ്ങളിലും ആന്റിജന്‍ കിറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ പരിശോധന  എളുപ്പമായി. സ്രവം ഉപയോഗിച്ച് തന്നെയാണ് പരിശോധന. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉളളവരില്‍ പോസിറ്റീവ് ഫലം കിട്ടില്ല. ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെങ്കില്‍ മാത്രമേ പോസീറ്റീവെന്ന് കാണിക്കൂ. രോഗമില്ലാത്ത ആള്‍ക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലാണോ എന്ന് കൃത്യമായി ഈ പരിശോധനയിലൂടെ അറിയാനാകും.

covid 19 covid antigen test all news latest news corona virus covid test
Advertisment