New Update
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകും. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾക്ക് കോഴിക്കോട് കോർപറേഷനും കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായുള്ള ചർച്ചയിൽ ധാരണയായി.
Advertisment
മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എ.യും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും പങ്കെടുത്തു.
നിലവിൽ ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് ഇഎംഎസ് സ്റ്റേഡിയം. കോർപറേഷൻറെ പുതിയ തീരുമാനത്തോട് ഗോകുലം എഫ് സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഹോം ഗ്രൗണ്ടിൽ പങ്കാളികളായി ബ്ലാസ്റ്റേഴ്സ് കൂടി എത്തുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം ഗോകുലവുമായുള്ള ചർച്ചയിലൂടെ പരിഹരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.