പടിക്കല്‍ കൊണ്ടുപോയി കലമുടച്ചു ! തൊണ്ണൂറാം മിനിറ്റില്‍ നേടിയ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബംബോലിം: തൊണ്ണൂറാം മിനിറ്റില്‍ വരെ ലീഡ് ചെയ്തതിന് ശേഷം സമനില വഴങ്ങി ആവര്‍ത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി.

ഇദ്രിസ സൈലയാണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ച ഗോള്‍ അവസാന നിമിഷം നേടിയത്. ഇരുഗോളുകളും രണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത്. ഗോള്‍ ഓഫ് സൈഡായിരുന്നെങ്കിലും റഫറിയുടെ കണ്ണില്‍ അത് പെടാത്തതിനാല്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. സെയ്ത്യാസെന്‍ സിങ്ങിന്റെ ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച സെര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. 45-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച പെനാല്‍റ്റി ഗാരി കൂപ്പര്‍ വലയിലെത്തിച്ചപ്പോള്‍ മഞ്ഞപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.

51-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. ഫെഡ്രിക്കോ ഗല്ലേഗോ എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് വന്ന ആശയക്കുഴപ്പം മുതലെടുത്താണ് ക്വെസി അപിയ ഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്.

Advertisment