ഐഎസ്എല്‍: മൂന്ന് ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; നായകരില്‍ ഒരു ഇന്ത്യന്‍ താരവും

സ്പോര്‍ട്സ് ഡസ്ക്
Wednesday, November 18, 2020

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇത്തവണത്തെ സീസണ്‍ വെള്ളിയാഴ്ച കൊടിയേറും. സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മൂന്ന് നായകരെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ താരങ്ങളായ സെര്‍ജിയോ സിഡോന്‍ച, കോസ്റ്റ് നമോയിന്‍സു, ഇന്ത്യന്‍ താരം ജെസല്‍ കാര്‍നെയ്‌റോ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കും.

വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തില്‍ എടികെ ബോഹന്‍ ബഗാനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. പുതിയ പരിശീലകന്‍ കിബു അണിയിച്ചൊരുക്കിയ മികച്ച ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനുള്ളത്.

×